ആപ്പിൾ മാക്ബുക്ക് എയർ എം2: വിലയും സവിശേഷതയും അറിയാം


ആഗോള വിപണിയിൽ ഏറെ ഡിമാൻഡ് ഉള്ള പ്രീമിയം ബ്രാൻഡാണ് ആപ്പിൾ. വിവിധ തരത്തിലുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിനാൽ, ആപ്പിൾ ആരാധകരും ഏറെയാണ്. ഐഫോൺ, ഐപാഡ്, മാക്ബുക്ക് എന്നിങ്ങനെ ഉൽപ്പന്നങ്ങളുടെ നീണ്ടനിര തന്നെ ആപ്പിളിന് ഉണ്ട്. അത്തരത്തിൽ ആപ്പിൾ പുറത്തിറക്കിയ മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് ആപ്പിൾ മാക്ബുക്ക് എയർ എം2. സ്റ്റൈലിഷ് ലുക്കും മികവുറ്റ പെർഫോമൻസും ഉള്ള ആപ്പിൾ മാക്ബുക്ക് എയർ എം2 ലാപ്ടോപ്പുകളുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.

13.6 ഇഞ്ച് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 2560×1664 പിക്സൽ റെസലൂഷൻ ലഭ്യമാണ്. മാക് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ലാപ്ടോപ്പുകളുടെ പ്രവർത്തനം. ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. 8 ജിബിയാണ് റാം. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് എസ്എസ്ഡിയും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 256 ജിബിയുമാണ് നൽകിയിരിക്കുന്നത്. വെറും 1.294 കിലോഗ്രാം മാത്രം ഭാരമുള്ള ആപ്പിൾ മാക്ബുക്ക് എയർ എം2-ന്റെ വിപണി വില 1,04,990 രൂപ മുതലാണ് ആരംഭിക്കുന്നത്.