[ad_1]
കൊണ്ടോട്ടി: പന്നിശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽത്തട്ടി ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മൂന്ന് പേര്‍ അറസ്റ്റില്‍.
അപകടം നടന്ന സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന കിഴിശ്ശേരി കുഴിഞ്ഞൊളം കളരിക്കൽ മൊയ്തീൻ (63), കിഴിശ്ശേരി നമ്പ്യാർകുന്ന് അയ്യപ്പൻ (59), കുഴിഞ്ഞൊളം വട്ടക്കണ്ടം മുഹമ്മദ് (64) എന്നിവരാണ് അറസ്റ്റിലായത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ്.
ഞായറാഴ്ച രാത്രിയാണ് ഷോക്കേറ്റ് കുഴിഞ്ഞൊളം വെള്ളാലിൽ അബ്ദുറസാഖിന്റെയും നസീമയുടെയും മകൻ സിനാൻ (17) മരിച്ചത്.
പ്രദേശത്തെ മാമ്പിലാക്കൽ മുഹമ്മദിന്റെ പറമ്പ് പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവരാണ് അറസ്റ്റിലായവർ.
പന്നിശല്യത്തെത്തുടർന്ന് ഇവർ നിയമവിരുദ്ധമായി വൈദ്യുതിവേലി സ്ഥാപിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
[ad_2]