തട്ടിപ്പുകൾക്ക് ഉടൻ പിടിവീഴും: മൊബൈൽ വരിക്കാർക്കായുള്ള ‘യുണിക് കസ്റ്റമർ ഐഡി’യെ കുറിച്ച് കൂടുതൽ അറിയൂ

[ad_1]

രാജ്യത്തെ മൊബൈൽ വരിക്കാർക്ക് പ്രത്യേക യുണിക് കസ്റ്റമർ ഐഡി നൽകാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഫോൺ കണക്ഷനുകൾക്ക് വേണ്ടിയുള്ള തിരിച്ചറിയൽ ആവശ്യങ്ങൾക്ക് ഉപയോഗപ്രദമാകുന്ന തരത്തിലാണ് ഐഡി രൂപകൽപ്പന ചെയ്യുന്നത്. ഇതിലൂടെ ഉപഭോക്താക്കളെ സൈബർ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കാനും, സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും സഹായിക്കും. മൊബൈൽ ഫോൺ ഉപഭോക്താക്കൾക്കായി പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകുന്നതിലൂടെ, എല്ലാ മൊബൈൽ കണക്ഷനുകളെയും ബന്ധിപ്പിക്കാനാകും.

പ്രത്യേക തിരിച്ചറിയൽ നമ്പർ ഉപയോഗിച്ച് ഉപഭോക്താവ് ഏതൊക്കെ സിം കണക്ഷനുകൾ ഉപയോഗിക്കുന്നുണ്ട്, എവിടെ നിന്നാണ് സിം വാങ്ങിയത് തുടങ്ങിയ വിവരങ്ങൾ എന്നിവ അറിയാനാകും. ഇതിലൂടെ ഒരു ഉപഭോക്താവ് 9 എണ്ണത്തിൽ കൂടുതൽ കണക്ഷനുകൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും കഴിയുന്നതാണ്. പ്രത്യേകത തിരിച്ചറിയൽ രേഖ പ്രാബല്യത്തിലാകുന്നതോടെ, കുടുംബത്തിലെ ആർക്കുവേണ്ടിയാണ് കണക്ഷൻ എടുക്കുന്നത് അല്ലെങ്കിൽ ആരാണ് സിം കണക്ഷൻ ഉപയോഗിക്കുക എന്നത് സംബന്ധിച്ച വിവരങ്ങളും വ്യക്തമാക്കേണ്ടി വരും. ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ഹെൽത്ത് അക്കൗണ്ട് നമ്പറിന് സമാനമായാണ് മൊബൈൽ വരിക്കാർക്കുള്ള യുണിക്ക് കസ്റ്റമർ ഐഡിയും പുറത്തിറക്കുക.

[ad_2]