‘ഞാൻ ചെയ്താൽ കോമഡിയാകുമെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് എന്റെ ഈ സിനിമ’: വെളിപ്പെടുത്തലുമായി നീരജ് മാധവ്


കൊച്ചി: യുവാക്കളുടെ പ്രിയ താരമാണ് നീരജ് മാധവ്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആർഡിഎക്‌സ് എന്ന ചിത്രമാണ് നീരജിന്റെ പുതിയ ചിത്രം. നീരജിനെ കൂടാതെ ഷെയിൻ നിഗവും ആന്റണി വർഗീസും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ഇപ്പോൾ ഒരു ആഭിമുഖത്തിൽ തന്റെ കഥാപാത്രത്തെ കുറിച്ചും താൻ പിന്നിട്ട വഴികളെ കുറിച്ചും മനസ് തുറക്കുകയാണ് നീരജ് മാധവ്.

തന്റെ മുൻകാല വേഷമൊക്കെ വെച്ച് നോക്കിക്കഴിഞ്ഞാൻ താൻ ചെയ്താൻ വർക്ക് ഔട്ട് ആകുമോ ന്നെ് പലർക്കും സംശയം തോന്നുന്ന രീതിയിലുള്ള ഒരു കഥാപാത്രമാണ് ആർഡിഎക്‌സിലേതെന്നും നീരജ് മാധവ് ഒക്കെ ചെയ്താൽ കോമഡി ആകുമെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഈ ചിത്രമെന്നും നീരജ് വ്യക്തമാക്കി.

നീരജ് മാധവിന്റെ വാക്കുകൾ ഇങ്ങനെ;

യുഎൻ ആസ്ഥാനത്ത് നടന്ന ബോംബാക്രമണം അപഹരിച്ചത് 22 പേരുടെ ജീവൻ, ലോക മാനുഷിക ദിനം ആഘോഷിക്കുമ്പോൾ ഓർക്കേണ്ടത്

‘ഈ റോൾ എനിക്ക് കിട്ടിയതിൽ വലിയ സന്തോഷമുണ്ട്. എന്റെ മുൻകാല വേഷമൊക്കെ വെച്ച് നോക്കിക്കഴിഞ്ഞാൽ ഞാൻ ചെയ്താൽ വർക്ക് ഔട്ട് ആകുമോ എന്ന് പലർക്കും തോന്നുന്ന രീതിയിലുള്ള ഒരു വേഷമാണിത്. ആ ഒരു വേഷത്തിലേക്ക് എത്തിച്ചേരാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് ഞാനുള്ളത്. ഒരു ഫൈറ്റ് മൂവി ചെയ്യാനുള്ള എക്‌സൈറ്റ്‌മെന്റ് നേരത്തെയുണ്ടായിരുന്നു. നമുക്ക് ഇതും ചെയ്യാൻ കഴിയുമെന്ന് മറ്റുള്ളവർക്ക് കാണിച്ച് കൊടുക്കാൻ പറ്റുന്ന ഒരു അവസരമാണ്.

കുറേ കാലത്തിന് ശേഷം മലയാളത്തിൽ സെലിബ്രേറ്റ് ചെയ്യാൻ പറ്റുന്ന ഒരു സിനിമയാണ് ആർഡിഎക്‌സ്. ഒരു എന്റർടെയ്ൻമെന്റ് പാക്കേജ്. അങ്ങനെയൊരു സിനിമയുടെ ഭാഗമാകണമെന്നുണ്ടായിരുന്നു. കരാട്ടെ ഇൻസ്ട്രക്ടർ ആയിട്ടാണ് ചിത്രത്തിൽ ഞാനെത്തുന്നത്. ആ കഥാപാത്രത്തിന്റെ ജീവിതം തന്നെ മുഴുവൻ ഫൈറ്റാണ്.’