കള്ളം പറഞ്ഞ് ജീവിക്കുന്നു: സന്ദീപാനന്ദഗിരിയെ ചിന്മയ മിഷനിൽ നിന്നും പുറത്താക്കാനുള്ള സാഹചര്യം വ്യക്തമാക്കി ആർ വി ബാബു
നിരന്തരം ഹൈന്ദവ വിശ്വാസങ്ങളെ പ്രതിക്കൂട്ടിൽ നിർത്തുന്ന സന്ദീപാനന്ദഗിരിക്കെതിരെ ചിന്മയ മിഷൻ തന്നെ രംഗത്തെത്തി. സന്ദീപാനന്ദഗിരിയെ ചിന്മയ മിഷനിൽ നിന്ന് പുറത്താക്കാനുള്ള സാഹചര്യം പുറത്ത് പറയാൻ പറ്റില്ലെന്നാണ് ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു പറയുന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
കള്ളം പറയുന്നവൻ കാഷായം ഉപേക്ഷിക്കണം.
ഒരുപാട് കള്ളങ്ങളിലാണ് ഇദ്ദേഹത്തിന്റെ ഉപജീവനം. ഒടുവിൽ പറഞ്ഞ കള്ളം 24 ന്യൂസിലെ ജനകീയ കോടതിയിലാണ്. VHP യുടെ സ്ഥാപക നേതാവ് ആയിരുന്ന സംപൂജ്യ ചിന്മയാനന്ദ സ്വാമികൾ ചിന്മയ മഠത്തിലെ സ്വാമിമാരോട് RSS മായി വേദി പങ്കിടരുത് എന്ന് ഒരു രേഖ എഴുതിത്തന്നിട്ടുണ്ട് എന്ന പെരും നുണയാണ് ഈ മനുഷ്യൻ തട്ടിവിട്ടത്. രേഖ കാണിക്കാൻ പറഞ്ഞപ്പോൾ ശങ്കരാടി ചെയ്തപോലെ കൈരേഖയല്ലാതെ ഇയാളുടെ കൈയ്യിൽ മറ്റൊന്നുമില്ല. അത് കാണിക്കരുത് എന്ന് ചിന്മയാനന്ദ സ്വാമി പറഞ്ഞുവത്രെ !!!
അവസാന ശ്വാസം വരെ RSS നെ സ്നേഹിച്ചിരുന്ന സ്വാമിയായിരുന്നു ചിന്മയാനന്ദജി. RSS കാർ വെള്ള വസ്ത്രം ധരിച്ച സന്യാസിമാരാണെന്നാണ് ചിന്മയാനന്ദ സ്വാമി പറഞ്ഞിരുന്നത്.
ചിന്മയ മിഷനിലെ കേരള ഘടകത്തിന്റെ ഇപ്പോഴത്തെ തലവൻ സംപൂജ്യ സ്വാമി വിവിക്താനന്ദയാണ് . തികഞ്ഞ അവിശ്വസനീയതോടെ തന്നെ ഞാൻ അദ്ദേഹത്തോട് ഈ രേഖയെ കുറിച്ച് ചോദിച്ചു. തികഞ്ഞ അസംബന്ധം, പെരും നുണ എന്നാണ് ആരാധ്യനായ വിവിക്താനന്ദ സ്വാമി പറഞ്ഞത്. ധൈര്യമായി എന്നെ ക്വാട്ട് ചെയ്തോളൂ എന്നും സ്വാമി എന്നോട് പറഞ്ഞു.
ചിന്മയാ മിഷനിലെ അഖിലേന്ത്യ അദ്ധ്യഷൻ സംപൂജ്യ തേജോമയാനന്ദ സ്വാമിജി ഉൾപ്പെടെ മഠത്തിലെ ഒട്ടുമിക്ക സ്വാമിമാരും RSS മായി സഹകരിക്കുന്നവരാണ്. അവർ അവരുടെ ഗുരുവിന്റെ വാക്കുകൾ ധിക്കരിച്ചാണോ RSS പരിപാടികളിൽ ഇപ്പോഴും പങ്കെടുക്കുന്നത്?. കള്ളം പറഞ്ഞു കൊണ്ട് സാന്ദീപാനന്ദൻ കാഷായ വസ്ത്രത്തെയും സ്വന്തം ഗുരുവിനെത്തന്നെയുമാണ് അപമാനിക്കുന്നത്. സാന്ദീപാനന്ദഗിരിയെ ചിന്മയ മിഷനിൽ നിന്നും പുറത്താവാനുള്ള സാഹചര്യവും അദ്ദേഹം വിശദീകരിച്ചു. കൂടുതൽ പറയുന്നില്ല. അഥവാ പറയാൻ കൊള്ളില്ല.