Film award row | ‘ശബ്ദരേഖ തന്റേതു തന്നെ; അവാർഡ് പുനഃപരിശോധിക്കേണ്ടതില്ല’: നേമം പുഷ്പരാജ്


സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയവുമായി ബന്ധപ്പെട്ട് സംവിധായകൻ വിനയൻ പുറത്തുവിട്ട ശബ്ദരേഖയിലെ ശബ്ദം തന്റേതു തന്നെ എന്ന് ജൂറി അംഗമായ നേമം പുഷ്പരാജ്. അവാർഡ് നിർണയ വേളയിൽ രഞ്ജിത്തിന്റെ ബാഹ്യഇടപെടൽ ഉണ്ടായിട്ടുണ്ട് എന്നും, എന്നാൽ ജൂറിയുടെ തീരുമാനം ബാഹ്യഇടപെടൽ കാണാതെയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ ചലച്ചിത്ര അക്കാഡമി ചെയർമാൻ കൂടിയായ രഞ്ജിത്ത് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

ബാഹ്യഇടപെടൽ ഫലം കണ്ടില്ല, അതിനാൽ പുരസ്‌കാര നിർണയം പുനഃപരിശോധിക്കേണ്ടതില്ല എന്ന് നേമം പുഷ്പരാജ് വ്യക്തമാക്കി.

വിനയന്റെ ‘പത്തൊൻപതാം നൂറ്റാണ്ട്’ ചവറ് സിനിമയാണെന്നും പുരസ്‌കാരത്തിന് പരിഗണിക്കേണ്ടതില്ല എന്നും രഞ്ജിത്ത് പറഞ്ഞെന്ന നിലയിലാണ് വിനയനും നേമം പുഷ്പരാജും തമ്മിലെ സംഭാഷണം മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. ശബ്ദരേഖയുടെ ഒരു ഭാഗം വിനയൻ ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിരുന്നു.

വിനയന്റെ ആരോപണത്തിന് മുൻപ് മാളികപ്പുറം സിനിമയിലെ ബാലതാരം ദേവാനന്ദയ്ക്ക് പുരസ്‌കാരം നൽകിയില്ല എന്ന് സോഷ്യൽ മീഡിയ കേന്ദ്രീകൃതമായി പ്രചാരണമുണ്ടായിരുന്നു. എന്നാൽ എല്ലാ വിവാദങ്ങൾക്കും വിരാമമിട്ടുകൊണ്ട് ദേവനന്ദ നടത്തിയ പ്രതികരണം ശ്രദ്ധനേടുകയും ചെയ്തു.

Summary: Film director and renowned artist Nemom Pushparaj, also a member to the panel deciding Kerala State Film Awards for the year 2022 has reacted on the authenticity of the voice clipping doing the rounds in his name. Pushparaj admitted the voice to be his adding that there were zero external influence on deciding the winners