കഴക്കൂട്ടം: കാനഡയിലേക്ക് വീസ നൽകാമെന്ന് പറഞ്ഞ് യുവാവിന്റെ കൈയിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതികൾ പൊലീസ് പിടിയിൽ. വർക്കല ഇടവ പാറയിൽ വീട്ടിൽ സിറാജ് (56), തുമ്പ പള്ളിത്തുറ കാറ്റാടിത്തോപ്പ് സ്നേഹ ഭവനിൽ ജോസഫ് ( 52 ) എന്നിവരാണ് അറസ്റ്റിലായത്. കഴക്കൂട്ടം പൊലീസ് ആണ് ഇവരെ പിടികൂടിയത്.
മാസങ്ങൾക്ക് മുൻപാണ് കഴക്കൂട്ടം കരിയിൽ സ്വദേശിയായ യുവാവിൽ നിന്നും കാനഡയിലേക്ക് വീസ വാഗ്ദാനം ചെയ്ത ഒന്നര ലക്ഷം കവർന്നത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.