ചിരിയുടെ ഗോഡ്ഫാദറിന് വിട; സംവിധായകന്‍ സിദ്ദിഖിന് അന്ത്യാഞ്ലി അര്‍പ്പിച്ച് കലാകേരളം | director-siddique- fuenral


ഹാസ്യ ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് വേറിട്ട മുഖം സമ്മാനിച്ച അതുല്യ സംവിധായകന്‍ സിദ്ദീഖിന് കലാകേരളം വിടചൊല്ലി. എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം. കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പൊതുദർശനത്തിന് ആയിരങ്ങളാണ് എത്തിയത്. സാമൂഹ്യ -സാംസ്കാരിക- സിനിമാ രംഗത്തെ പ്രമുഖർ സിദ്ദീഖിന് അന്ത്യോപചാരം അർപ്പിച്ചു. പൊതു ദർശനത്തിന്റെ അവസാന മണിക്കൂറുകളിലും ജനങ്ങൾ ഒഴുകിയെത്തി.

‘എന്നെ ഞാൻ ആക്കിയ കഥാപാത്രങ്ങൾ സൃഷ്ടിച്ച രണ്ടുപേരിൽ ഒരാൾ വിട പറഞ്ഞിരിക്കുന്നു’; വൈകാരികമായ കുറിപ്പുമായി മുകേഷ്

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ അമരത്തുണ്ടായിരുന്നു സിദിഖ്. സുഹൃത്തിന്റെ മൃതദേഹത്തിന് അരികിൽ കണ്ണുനിറഞ്ഞു നിന്ന  ലാലിന്റെ ദൃശ്യങ്ങൾ മലയാളികൾക്ക് നൊമ്പരക്കാഴ്ചയായി. മമ്മൂട്ടി, ജയറാം, ടോവിനോ തോമസ്, സായികുമാർ, ജഗദീഷ്, കമൽ, ബി ഉണ്ണികൃഷ്ണൻ, ഫാസില്‍, ഫഹദ് ഫാസില്‍ തുടങ്ങി താരങ്ങളും സംവിധായകരുമടക്കം സിനിമാ മേഖല ഒന്നാകെ പ്രിയ സംവിധായകന് യാത്രാമൊഴി ചൊല്ലി.

‘ isDesktop=”true” id=”618862″ youtubeid=”3Sk7Fosr5s8″ category=”film”>

നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് ബാധയെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാത്രിയാണ് ലോകത്തോട് വിടപറഞ്ഞത്. ജൂലായ് പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ന്യുമോണിയ ബാധയുമുണ്ടായി. തിങ്കളാഴ്ച പകൽ മൂന്നു മണിയോടെ ഹൃദയാഘാതം ഉണ്ടായി. തുടർന്ന് എക്‌മോ സഹായത്തോടെ ചികിത്സ നൽകിയെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.