മലയാളി മുങ്ങൽ വിദഗ്ധനെ കടലിൽ കാണാതായി


ദുബായ്: മലയാളിയായ മുങ്ങൽ വിദഗ്ധനെ യുഎഇയിലെ കടലിൽ കാണാതായി. ഫുജൈറ കടലിലാണ് മുങ്ങൽ വിദഗ്ധനെ കാണാതായത്. തൃശൂർ അടാട്ട് സ്വദേശി അനിൽ സെബാസ്റ്റ്യനെയാണ് കടലിൽ കാണാതായത്.

പത്ത് വർഷത്തിലേറെയായി ഡൈവിങ് രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് അനിൽ. ഇന്ത്യയിലെ മികച്ച മുങ്ങൽ വിദഗ്ധരിൽ ഒരാൾ കൂടിയാണ് അ്‌ദ്ദേഹം. കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലിക്കിടെയാണ് അനിലിനെ കാണാതായത്.

കടലിൽ നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ടിന്റെ (ഹൾ) ഉള്ളിൽ കയറി വൃത്തിയാക്കുന്ന അതിസാഹസികമായ ജോലിയിൽ സൂപ്പർവൈസറായിരുന്നു ഇദ്ദേഹം.