‘പ്രചരിക്കുന്ന ചിത്രവുമായി ബന്ധമില്ല, നിയമ നടപടികൾ കൈകൊണ്ടു’: അത് താനാണെന്ന് പലരും കരുതിയെന്ന് മീനാക്ഷി
[ad_1]
നടീ നടന്മാരുടെ എ.ഐ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. ഇവയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതും. ബാലതാരം മീനാക്ഷിയുടേതെന്ന പേരിലും ഇത്തരത്തിൽ ഒരു ചിത്രം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. എന്നാൽ, ചിലർ ഇത് ഒറിജിനൽ ആണെന്ന് കരുതി അനാവശ്യമായ കമന്റുകൾ ഇട്ടിരുന്നു. ഈ ചിത്രം ഒറിജിനൽ അല്ലെന്നും, എ.ഐ ചിത്രം ആണെന്നും വിശദീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മീനാക്ഷിയോട് അടുത്ത വൃത്തങ്ങൾ.
മീനാക്ഷിയുടേത് എന്ന രീതിയിൽ അത്ര സഭ്യമല്ല എന്ന് കരുതാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രവുമായി തങ്ങൾക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് പറയുകയാണ് മീനാക്ഷിയുടെ ഫേസ്‌ബുക്ക് കൈകാര്യം ചെയ്യുന്ന അഡ്മിൻ. ഇതുമായി ബന്ധപ്പെട്ട് വേണ്ട നിയമനടപടികൾ തങ്ങൾ സ്വീകരിച്ചുവെന്നാണ് ഇവർ അറിയിക്കുന്നത്. ആ ചിത്രത്തിന് താഴെ വന്ന കമന്റുകൾ പലതും അത് ഞാൻ തന്നെയാണ് എന്ന് വിചാരിച്ചതുകൊണ്ടാണ് ഒരു ചെറിയ വിഷമമെന്ന് മീനാക്ഷി കമന്റ് ബോക്സിൽ അറിയിച്ചു.
മീനാക്ഷിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
മീനാക്ഷിയുടേത് എന്ന രീതിയിൽ അത്ര സഭ്യമല്ല എന്ന് കരുതാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രവുമായി ഞങ്ങൾക്ക് യാതൊരു വിധ ബന്ധവുമില്ല… ഇത് ഒരു Al (artificial intelligence) സൃഷ്ടിയാണ് എന്ന് കരുതുന്നു…മാത്രമല്ല ഏത് തരം വസ്ത്രം ധരിക്കണം എന്ത് തരം റോളുകൾ ചെയ്യണം എന്ന കൃത്യമായ ബോധത്തോടെയാണ് ഞങ്ങൾ ഈ രംഗത്ത് നിലകൊള്ളുന്നത് … അതു കൊണ്ട് തന്നെ വേണ്ട നിയമപരമായ നടപടികൾ ഞങ്ങൾ കൈക്കൊണ്ടു കഴിഞ്ഞു… വേണ്ട ഗൗരവത്തിൽ തന്നെ നമ്മുടെ സൈബർ പോലീസും കാര്യങ്ങൾ കണക്കിലെടുത്തിട്ടുണ്ട് (ഇത്തരം ഫോട്ടോകളും മറ്റും സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് അവരുടെ അമ്മയുടേയോ പെങ്ങമ്മാരുടേയോ ചിത്രങ്ങൾ ഈ രീതിയിൽ കൈകാര്യം ചെയ്താൽ ഒരു പക്ഷെ അവർ ക്ഷമിച്ചേക്കാം… എന്നതിനാൽ നിയമ പ്രശ്നങ്ങൾ ഒഴിവാകാൻ തരമുണ്ട്… അതല്ലേ ഇത്തരം ചിത്രങ്ങളുടെ ശില്പികൾക്കും പ്രചാരകർക്കും നല്ലത് ) …by Admin
[ad_2]