കൊച്ചി: സംവിധായകൻ സിദ്ധീഖിന്റെ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസമാണ് സിദ്ധീഖിന് ഹൃദയാഘാതമുണ്ടായത്. ന്യുമോണിയയും കരൾ രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസമാണ് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സ തേടിയത്.
അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്നലെ മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്. നിലവിൽ എക്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളത്. ആരോഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് വൈകിട്ട് മെഡിക്കൽ ബോർഡ് യോഗം ചേരും.