[ad_1]
കൊച്ചി: യുവപ്രേക്ഷകരുടെ പ്രിയതരമാണ് നടൻ ഉണ്ണിമുകുന്ദൻ. സിനിമയോടൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. താന്‍ സിനിമയില്‍ എത്താന്‍ നടന് ടിജി രവി കാരണമായിട്ടുണ്ടെന്ന് നേരത്തെ ഒരു അഭിമുഖത്തിൽ ഉണ്ണി മുകുന്ദന് പറഞ്ഞിരുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിനെ പരിചയപ്പെട്ടതാണ് തന്റെ സിനിമ കരിയറില്‍ വഴിത്തിരിവായതെന്നും അതിന് കാരണമായത് ടിജി രവിയാണെന്നും താരം വ്യക്തമാക്കി.
ഇപ്പോൾ ഉണ്ണി മുകുന്ദന്റെ വാക്കുകൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ടിജി രവി. ഒരു ചെറിയ ഉന്ത്, അത്രയേ ഉള്ളു, അതിലിപ്പോൾ വലിയ കാര്യമില്ലെന്ന് ഒരു അഭിമുഖത്തിൽ ടിജി രവി പറഞ്ഞു.
‘വാഴ വെട്ടിയത് മനുഷ്യജീവന് ഭീഷണിയായതിനാല്‍: കെഎസ്ഇബിയുടെ വാഴ വെട്ടില്‍ വിശദീകരണവുമായി മന്ത്രി
‘ഉണ്ണി മുകുന്ദന് സംവിധായകൻ ലോഹിതദാസിന് ഒന്ന് കണക്ട് ചെയ്ത് കൊടുക്കാൻ വേണ്ടി ഒരു റിക്വസ്റ്റ് വന്നു. അദ്ദേഹത്തിനെ കോൺടാക്ട് ചെയ്യാനുള്ള ഒരു വഴി ഞാൻ ഉണ്ടാക്കി കൊടുത്തു. അങ്ങനെയൊരു കാര്യം മാത്രമേ ഞാൻ ചെയ്തിട്ടുള്ളു. ബാക്കിയൊക്കെ ഉണ്ണി മുകുന്ദന്റെ മിടുക്ക് കൊണ്ട് കയറി വന്നതാണ്. അല്ലാതെ ആ തള്ള് കൊണ്ടൊന്നും ആരും കയറി വരില്ല. പറയുമ്പോള്‍ ഞാൻ ഒരു തള്ള് തന്നല്ലോ എന്ന് അദ്ദേഹം നന്ദിപൂർവ്വം സ്മരിക്കുന്നതില്‍ ഒരു സന്തോഷമുണ്ട്,’ ടിജി രവി വ്യക്തമാക്കി.
[ad_2]