കൊച്ചി : ചലചിത്ര സംവിധായകൻ സിദ്ദിഖിന്റെ നില അതീവ ഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ എക്മോ പിന്തുണയോടെയാണ് ചികിത്സ. കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് ആരോഗ്യസ്ഥിതി മോശമായത്.
ഇന്നലെ മൂന്നുമണിയോടെ അപ്രതീക്ഷിതമായണ് സിദ്ദിഖിന് ഹൃദയാഘാതം ഉണ്ടായത്. ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ദിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.