കിണറ്റിൽ കരിഓയിൽ ഒഴിച്ചതായി പരാതി | well, Crude oil, poured, Kasargod, Kerala, Nattuvartha, Latest News, News
നീലേശ്വരം: കുടുംബം ഉപയോഗിക്കുന്ന കിണറ്റിൽ കരിഓയിൽ ഒഴിച്ചതായി പരാതി. മടിക്കൈ പഞ്ചായത്തിലെ മൂന്ന്റോഡ് കരിയാടയിലെ നഴ്സായ സിഞ്ചു സാബുവിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് കരിഓയിൽ ഒഴിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന്, നീലേശ്വരം പൊലീസിൽ പരാതി നൽകി. ശനിയാഴ്ച സിഞ്ചു ബന്ധുവിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഈ സമയത്താണ് അജ്ഞാതൻ കരിഓയിൽ ഒഴിച്ചതായി കരുതുന്നത്. ഞായറാഴ്ച രാവിലെ അയൽവാസി വെള്ളം കോരുന്നതിനിടയിലാണ് കിണർ മലിനപ്പെടുത്തിയതായി കണ്ടെത്തിയത്.
നീലേശ്വരം പൊലീസ് കിണർ പരിശോധിച്ച ശേഷം കേസെടുത്ത് അന്വേഷണം തുടങ്ങി.