തൃശൂര്‍: മത്സരയോട്ടത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തൃശൂരില്‍ കാര്‍ അടിച്ചുതകര്‍ത്തു. തൃശൂര്‍
കൊടുങ്ങല്ലൂരില്‍ ആണ് സംഭവം. യാത്രക്കാര്‍ കാര്‍ കല്ലുകൊണ്ട് അടിച്ചുതകര്‍ക്കുകയായിരുന്നു. വൈകുന്നേരമായിരുന്നു സംഭവം.
തൃപ്രയാറില്‍ വെച്ചും ഈ രണ്ട് യാത്രക്കാര്‍ തമ്മില്‍ നേരത്തെയും സംഘര്‍ഷം ഉണ്ടായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ഒരു കാറിന്റെ ചില്ലുകള്‍ കല്ലുകൊണ്ട് അടിച്ചുതകര്‍ക്കുകയായിരുന്നു. സംഘര്‍ഷ ശേഷം രണ്ട് കാറുകളും സ്ഥലം വിട്ടിരുന്നു.
പിന്നീട് കാര്‍ അടിച്ചുതകര്‍ത്ത സംഘം സഞ്ചരിച്ച കാര്‍ മതിലകത്ത് വെച്ച് അപകടത്തില്‍പ്പെട്ടു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കാര്‍ കസ്റ്റഡിയിലെടുത്തു. മറ്റേ കാര്‍ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.