വായ്‌നാറ്റം ഒഴിവാക്കാന്‍ ഗ്രീന്‍ ടീ | mouth, smell, green tea, Life Style


രണ്ട് നേരം പല്ല് തേച്ചാലും വായ എത്ര വൃത്തിയായി സൂക്ഷിച്ചാലും ചിലര്‍ നേരിടുന്ന ഏറ്റവും വലിയ ഒരു വെല്ലുവിളിയാണ് വായ്‌നാറ്റം. അസഹനീയമായ വായ്‌നാറ്റം മൂലം പലപ്പോഴും പൊതു ഇടങ്ങളില്‍ നാണംകെട്ടു പോകുന്ന സ്ഥിതി.

വായ്‌നാറ്റം അകറ്റാന്‍ ഏറ്റവും കുറഞ്ഞത് ദിവസം രണ്ട്നേരം പല്ലുതേക്കണം. ഒപ്പം നാക്ക് വടിക്കുന്നതും ഉത്തമമാണ്. നാക്ക് വടിച്ചില്ലെങ്കില്‍ നാക്കില്‍ ഒരു പാളി രൂപപ്പെടും. ഈ ഫംഗസ് ബാധ പിന്നീട് വായ്‌നാറ്റമായി രൂപപ്പെടും. ബ്രഷ് ചെയ്യുന്നതില്‍ മാത്രം ഒതുക്കാതെ നാക്ക് വടിക്കുക കൂടി ചെയ്താല്‍ വായ്‌നാറ്റം ഒഴിവാക്കാം.

ഗ്രീന്‍ ടീ ദിവസേന കുടിക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ ഉത്തമമാണ്. ഏറ്റവും നാചുറലായ ചികിത്സ കൂടിയാണിത്. വായ്‌നാറ്റത്തിന് കാരണമായ സള്‍ഫര്‍ കോംപൗണ്ട് അകറ്റാന്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയ ആന്റി ഓക്സിഡന്റ്സിന് കഴിയും. കാവിറ്റീസില്‍ നിന്ന് പല്ലുകളെ രക്ഷിക്കാനും ആന്റി ഓക്സിഡന്റ്സിന് ശേഷിയുണ്ട്. മിന്റ്, ഗം എന്നിവയേക്കാള്‍ ശേഷിയുള്ളതാണ് ഗ്രീന്‍ ടീ എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.