വെർച്വൽ റിയാലിറ്റിയെ അടുത്തറിയാൻ സ്കൂൾ വിദ്യാർത്ഥികൾക്ക് അവസരം, പ്രത്യേക ശിൽപശാലയുമായി അസാപ് കേരള

[ad_1]

വിവിധ തരത്തിലുള്ള സാങ്കേതിക വിദ്യകൾ അതിവേഗം വളർച്ച പ്രാപിക്കുന്ന ഈ കാലത്ത് വെർച്വൽ റിയാലിറ്റിയെ അടുത്തറിയാൻ സ്കൂൾ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുകയാണ് അസാപ് കേരള. വെർച്വൽ റിയാലിറ്റിയെ കുറിച്ച് കൂടുതൽ അറിയുന്നതിനും, മനസിലാക്കുന്നതിനുമായി പ്രത്യേക ശിൽപശാല സംഘടിപ്പിക്കാനാണ് അസാപ് കേരള തീരുമാനിച്ചിരിക്കുന്നത്. ‘welcome to virtual world-VR experimental learning for kids’ എന്ന പേരിലാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് ആറിനാണ് ശിൽപശാല.

അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് ശിൽപശാലയിൽ പങ്കെടുക്കാൻ സാധിക്കും. വിആർ ഉപകരണങ്ങൾ നേരിട്ട് കാണാനും, ഉപയോഗിക്കാനും, അവയെക്കുറിച്ചുള്ള വിവിധ കാര്യങ്ങൾ പഠിക്കാനുമുള്ള അവസരമാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക. ശിൽപശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അസാപ് കേരളയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം രജിസ്റ്റർ ചെയ്യാവുന്നതാണ്. കഴക്കൂട്ടത്തെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വച്ച് രാവിലെ 9:30 വൈകിട്ട് 4:30 വരെയാണ് ശിൽപശാല.

[ad_2]