‘ഞാൻ സിപിഎം താലോലിക്കുന്ന വ്യക്തിയാണ്..’: നിഖില വിമൽ


കൊച്ചി: ബാലതാരമായി മലയാള സിനിമയിൽ എത്തി പ്രേക്ഷകരുടെ മനസിൽ ചേക്കേറിയ താരമാണ് നിഖില വിമൽ. പിന്നീട്, യുവതലമുറയിലെ നായികാ നിരയിലേക്ക് ഉയർന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ നിലപാടുകൾ തുറന്നു പറയാൻ താരം ഒരു മടിയും കാണിക്കാറില്ല.

നിഖിലയുടെ അഭിമുഖങ്ങളും കൈയ്യടി നേടാറുണ്ട്. ഇപ്പോഴിതാ, ഒരു അഭിമുഖത്തിൽ നിഖില പറയുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. താൻ എന്തിന് മാധ്യമങ്ങളുടെ ചർച്ചയിൽ പങ്കുചേരണമെന്ന് നിഖില ചോദിക്കുന്നു.

സത്യം ജയിച്ചു: ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്ന് വി ഡി സതീശൻ

‘എന്നെപ്പറ്റി ഞാൻ പറഞ്ഞു എന്ന് പറഞ്ഞ് നിങ്ങൾ മാധ്യമങ്ങളാണ് എഴുതി വച്ചത്. അതിന്റെ ബാക്കി ചർച്ച നടക്കുന്നതും നിങ്ങളുടെ ചാനലിലാണ്. പിന്നെ എന്തിനാണ് ഞാൻ വന്നിരുന്ന് ചർച്ച ചെയ്യുന്നത്. അതും നിങ്ങൾക്ക് ഒറ്റയ്ക്ക് ചെയ്തു കൂടെ. ഞാൻ ഇന്ന തരത്തിലുള്ള വ്യക്തിയാണെന്ന് അവരാണ് പറയുന്നത്. സിപിഎം താലോലിക്കുന്ന വ്യക്തിയാണ്, ബിജെപി ഫണ്ട് ചെയ്യുന്ന ഒരാളാണ്… ഇതൊക്കെ എവിടുന്ന് വരുന്നു എന്നു പോലും എനിക്കറിയില്ല,’ നിഖില വിമൽ വ്യക്തമാക്കി.