മലപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളിയുടെ 4 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍


മലപ്പുറം: ഇതരസംസ്ഥാന തതൊഴിലാളിയുടെ 4 വയസായ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.  മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് മധ്യപ്രദേശ് സ്വദേശിയായ പ്രതി പീഡിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.

ഉച്ചഭക്ഷണത്തിനു ശേഷം ഇവരുടെ ക്വാർട്ടേഴ്സിലെത്തിയ പ്രതി കുഞ്ഞിനെ കളിപ്പിക്കാൻ കൊണ്ടു പോകുന്നു എന്നു പറഞ്ഞു വിളിച്ചു കൊണ്ടുപോയതാണ്. പിന്നീട് കുട്ടി കരഞ്ഞുകൊണ്ട് വരുന്നത് കണ്ട് മാതാവ് ചോദിച്ചപ്പോഴാണ് പീഡന വിവരം പറഞ്ഞത്.

പിന്നാലെ യുവതി തന്നെ ഇക്കാര്യം പൊലീസിൽ അറിയിക്കുകയായിരുന്നു. തേഞ്ഞിപ്പലം പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് തിരൂരങ്ങാടി സ്റ്റേഷന് കൈമാറി. കുട്ടിയുടെ മെഡിക്കൽ പരിശോധന നടത്തി. പൊലീസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തു.