കരളിന്റെ ആരോഗ്യത്തിന് മുളപ്പിച്ച ചെറുപയര്‍ | liver, chickpeas, sprouted, Health, Latest News, News, Life Style, Health & Fitness
പ്രോട്ടീന്റെ കലവറയാണ് ചെറുപയര്‍. മുളപ്പിച്ച ചെറുപയര്‍ പോഷകസമ്പുഷ്ടമാണ്. പ്രോട്ടീനു പുറമെ മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
ചെറുപയറിൽ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവും അതുകൊണ്ടുതന്നെ ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്കുന്ന ഒരു ഭക്ഷണം കൂടിയാണ് ചെറുപയര്‍.
ചെറുപയര്‍ വെറുതെ പുഴുങ്ങിയും സലാഡിനൊപ്പവും കഴിക്കാം. മുളപ്പിച്ച ചെറുപയര്‍ സൂപ്പായി കുടിക്കുകയാണെങ്കില്‍ ഗുണങ്ങള്‍ ഇരട്ടിയാണ്. ചെറുപയര്‍ മുളപ്പിച്ചു കഴിച്ചാല്‍ ഗ്യാസ് പ്രശ്നങ്ങള്‍ ഉണ്ടാകില്ല. ചെറുപയര്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഒന്നായതു കൊണ്ടു തന്നെ തടിയും വയറും കുറയ്ക്കാന്‍ ഉത്തമമാണ്. 100 ഗ്രാം ചെറുപയറില്‍ ആകെയുള്ളത് 330 കലോറി മാത്രമാണ്. ഇതു തന്നെയാണ് ഇതിനെ തടി കുറയ്ക്കാന്‍ സഹായിക്കുന്നത്.
മുളപ്പിച്ച ചെറുപയര്‍ കരളിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഇത് ശരീരത്തിലെ ടോക്സിനുകളെ നീക്കാം ചെയ്യുന്നു. ഇതിലെ പ്രോട്ടീനുകള്‍ ലിവര്‍ ആരോഗ്യത്തിനു സഹായിക്കുന്ന ബിലിറൂബിന്‍ പ്രവര്‍ത്തനം നിയന്ത്രിയ്ക്കുന്ന ഒന്നു കൂടിയാണ്. ഇതു കൊണ്ടു തന്നെ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കാനും ഉത്തമം ആണ്.
ചെറുപയര്‍ സൂപ്പ് രക്തധമനികളില്‍ അടിഞ്ഞു കൂടുന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല ഇത് ഹൃദയാരോഗ്യത്തിനും ഉത്തമമാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ സൂപ്പ്.