സംസ്ഥാനത്ത് ഇന്ന് കുത്തനെ ഇടിഞ്ഞ് സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപയായാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,080 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കുറഞ്ഞ് 5,510 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നിരുന്നു. ഈ മാസത്തെ ആദ്യ ഇടിവ് കൂടിയാണിത്.
ആഗോള വിപണിയിൽ താഴ്ചയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 4.82 ഡോളർ താഴ്ന്ന് 1,947.34 നിലവാരത്തിലാണ് സ്വർണവില ഉള്ളത്. ചരിത്രത്തിൽ ആദ്യമായി സ്വർണവില സർവ്വകാല റെക്കോർഡിൽ എത്തിയത് മെയ് അഞ്ചാം തീയതിയാണ്. അന്ന് ഒരു പവൻ സ്വർണത്തിന് 45,760 രൂപയായിരുന്നു നിരക്ക്. സ്വർണത്തിന് പിന്നാലെ സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്.
Also Read: തിരുവനന്തപുരത്ത് ഇരുപതോളം തെരുവുനായ്ക്കളെ കുഴിച്ചുമൂടിയ സംഭവം: വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി