കിടിലം ഡിസൈൻ, ആധുനിക ഫീച്ചർ! ഇൻവിക്ടോ വിപണിയിലെത്തി


മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ മോഡലായ ഇൻവിക്ടോ എംപിവി വിപണിയിലെത്തി. വാഹന പ്രേമികളുടെ മനം കീഴടക്കാൻ ആകർഷകമായ ഡിസൈനിലും, അത്യാധുനിക ഫീച്ചറുകളോടും കൂടിയാണ് ഇൻവിക്ടോ എത്തിയിരിക്കുന്നത്. ടൊയോട്ടോ ഇന്നോവ ഹൈക്രോസും, മാരുതി സുസുക്കിയും സംയുക്തമായാണ് ഈ കാർ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ടൊയോട്ട ഇന്നോവ ഹൈക്രോസ് അടിസ്ഥാനമാക്കിവരുന്ന 3 നിര സീറ്റുകളാണ് മാരുതി സുസുക്കി ഇൻവിക്ടോയിൽ ഒരുക്കിയിട്ടുള്ളത്.

എൽഇഡി ഡിആർഎൽഎസ് ആൻഡ് ട്വിൻ ബാരൽ ഹെഡ് ലാംമ്പാണ് മുന്നിൽ ഘടിപ്പിച്ചിട്ടുള്ളത്. ഇത് ഇൻവിക്ടോയെ ആകർഷകമാക്കുന്നുണ്ട്. എട്ട് തരത്തിൽ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന പവർ സീറ്റുകളും മെമ്മറി ഫംഗ്ഷനുമാണ് മറ്റൊരു പ്രത്യേകത. 23.43 കിലോമീറ്റർ മൈലേജ് ഈ മോഡൽ വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷയ്ക്ക് പ്രത്യേകമായി ഇൻവിക്റ്റ് വിത്ത് 6 എയർബാഗുകളാണ് ഒരുക്കിയിട്ടുള്ളത്.

ഡിസ്ക് ബ്രേക്ക്, വെഹിക്കിൾ സ്റ്റബിലിറ്റി കൺട്രോൾ വിത്ത് ഹിൽ ഹോൾഡ് അസിസ്റ്റ്, ഉയർന്ന നിലവാരമുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഫണ്ട് പാർക്കിംഗ് സെൻസർ, 360 ഡിഗ്രി ക്യാമറ എന്നിവയും ഇൻവിക്ടോയുടെ പ്രധാന പ്രത്യേകതകളാണ്. നെക്സാ ബ്ലൂ, മിസ്റ്റിക് വൈറ്റ്, മെജസ്റ്റിക് സിൽവർ, സ്റ്റെല്ലർ ബ്രോൺസ് എന്നിങ്ങനെ നാല് നിറങ്ങളിലാണ് മാരുതി സുസുക്കി ഇൻവിക്ടോ വാങ്ങാൻ സാധിക്കുക.