രഞ്ജിത്ത് അവാർഡ് നിർണയത്തിൽ ഇടപെട്ടെന്ന വിനയന്‍റെ പരാതി പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം


തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര നിർണയത്തിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് ഇടപെട്ടുവെന്ന സംവിധായകൻ വിനയന്‍റെ പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. സാംസ്കാരിക വകുപ്പിനോടാണ് മുഖ്യമന്ത്രിയുടെ നിർദേശം. വിനയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ദിവസമാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയ ജൂറിയുടെ തീരുമാത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടു എന്ന ഗുരുതര ആരോപണവുമായി സംവിധായകൻ വിനയൻ രംഗത്തെത്തിയത്. നീണ്ട ഫേസ്ബുക്ക് കുറിപ്പിലാണ് വിനയൻ ആരോപണം ഉന്നയിക്കുന്നത്. തെളിവുകൾ തന്റെ പക്കലുണ്ടെന്നും, വേണ്ടിവന്നാൽ അത് മാധ്യമങ്ങൾക്ക് കൈമാറുമെന്നും വിനയൻ പറയുന്നു.

അതിനിടെ രഞ്ജിത്തിനെ പിന്തുണച്ച മന്ത്രി സജി ചെറിയാനെതിരെ സംവിധായകന്‍ വിനയന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടോ എന്ന ചോദ്യം രഞ്ജിത്തിനോടാണ് അതില്‍ മന്ത്രി മറുപടി പറയേണ്ടതില്ല. അക്കാദമി ചെയര്‍മാന് സാംസ്കാരിക മന്ത്രി ക്ലീന്‍ ചിറ്റ് കൊടുത്തെങ്കില്‍ രഞ്ജിത്തിന് പിന്നെ പ്രശ്നം ഒന്നും ഇല്ലല്ലോ.

അവാർഡ് നിർണ്ണയത്തിന്‍റെ പ്രൊജക്ഷൻ നടക്കുമ്പോഴും ഡിസ്കഷൻ നടക്കുമ്പോഴും മന്ത്രി കൂടെ ഉണ്ടാകില്ലല്ലോ എന്നും പിന്നെയെങ്ങനെ ചെയർമാൻ ഇടപെട്ടില്ലെന്ന് പറഞ്ഞുവെന്നും വിനയൻ ചോദിച്ചു. രഞ്ജിത്തിനെതിരെ ജൂറി അംഗമായ നേമം പുഷ്പരാജ് ഉയര്‍ത്തിയ ആരോപണം അന്വേഷിക്കണമെന്നും വിനയൻ ആവശ്യപ്പെട്ടു.

Also Read – ‘കേരളം കണ്ട ഏറ്റവും മാന്യനായ ഇതിഹാസമാണ് രഞ്ജിത്ത്’; അവാര്‍ഡ് വിവാദത്തില്‍ മന്ത്രി സജി ചെറിയാന്‍

അവാർഡ് അർഹതയുള്ളവർക്കാണോ അല്ലാത്തവർക്കാണോ കൊടുത്തത് എന്നൊന്നും അല്ല പ്രശ്നം എന്നും അവാർഡ് നിർണ്ണയത്തിൽ സർക്കാരിന്റെ പ്രതിനിധിയായ അക്കാദമി ചെയർമാൻ ഇടപെട്ടോ എന്നതാണ് ഗുരുതരമായവിഷയമെന്നും വിനയൻ പറഞ്ഞു.

കോഴിക്കോട്

കോഴിക്കോട്