‘എന്നെ ആദ്യം സമീപിക്കുന്നത് വേട്ടക്കാരനാണെങ്കില്‍ വേട്ടക്കാരനൊപ്പം നിന്നേ മതിയാകൂ’: ആളൂർ


കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലത്തിന് വേണ്ടി ഹാജരാകില്ലെന്ന് അഭിഭാഷകന്‍ ബി എ ആളൂര്‍. കേസിൽ അതിക്രൂരമായി കൊല്ലപ്പെട്ട കുട്ടിക്കും കുടുംബത്തിനും വേണ്ടി രംഗത്തിറങ്ങുമെന്ന് ആളൂർ പറഞ്ഞു. പൊ​തു​വെ ഇ​ത്ത​രം കേ​സു​ക​ളി​ല്‍ പ്ര​തി​ഭാ​ഗ​ത്തി​നൊ​പ്പം നി​ല​കൊ​ള്ളു​ന്ന അ​ഡ്വ.​ ആ​ളൂ​ര്‍ ഇ​ത്ത​വ​ണ വാ​ദി​ഭാ​ഗ​ത്തി​നൊ​പ്പ​മാ​ണെ​ന്നു​ള്ള വാ​ര്‍​ത്ത അമ്പരപ്പുണ്ടാക്കുന്നുണ്ട്. തന്റെ അടുത്ത് ആദ്യം എത്തുന്നവരുടെ വക്കാലത്ത് ഏറ്റെടുക്കുന്നതാണ് തന്റെ രീതിയെന്ന് ആളൂർ പറയുന്നു. 80 ശതമാനം കേസുകളും പ്രതിഭാഗത്തുനിന്നുള്ളതായതിനാലാണ്, നീതിക്കു വേണ്ടി തന്നെ സമീപിക്കുന്ന ആദ്യത്തെ വ്യക്തിക്കൊപ്പം താൻ നിൽക്കുന്നതെന്ന് ആളോട് വ്യക്തമാക്കുന്നു. ആദ്യം സമീപിക്കുന്നത് വേട്ടക്കാരനാണെങ്കില്‍ വേട്ടക്കാരനൊപ്പം നിന്നേ മതിയാകൂ എന്നും അദ്ദേഹം പറയുന്നു.

കേസിനെ കുറിച്ച് ഒ​രു​പാ​ട് വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും തന്നോട് സം​സാ​രി​ച്ചു​വെ​ന്നും ആളൂർ പ​റ​ഞ്ഞു. ആ ​കൊ​ച്ചു​കു​ട്ടി​യെ പി​ച്ചി ചീ​ന്തി​യ കാ​പാ​ലി​ക​ന് പ​ര​മാ​വ​ധി ശി​ക്ഷ​യാ​യ തൂ​ക്കു​ക​യ​ര്‍ വാ​ങ്ങി ന​ല്‍​കും എന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്നെ ഒ​രി​ക്ക​ലും പ​ണം കൊ​ണ്ടോ മ​റ്റ് കാ​ര്യ​ങ്ങ​ള്‍ കൊ​ണ്ടോ സ്വാ​ധീ​നി​ക്കാ​ന്‍ ക​ഴി​യി​ല്ലെന്നും ഇയാൾ പറയുന്നു. പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തിയ കാപാലികന് ഏറ്റവും വലിയ ശിക്ഷയായ വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ പോരാടുമെന്നും ആളൂര്‍ അറിയിച്ചു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആളൂരിന്റെ പ്രതികരണം.

‘പോക്സോ കേസില്‍ പ്രതിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ തൂക്കുമരമാണ്. ബലാത്സംഗം ചെയ്യുന്നത് 12 വയസിന് താഴെയുള്ള കുട്ടിയെയാണെങ്കില്‍ തൂക്കുമരം ലഭിക്കും. ഈ കേസില്‍ ബലാത്സംഗവും കഴിഞ്ഞ് കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിത്. ഈ സംഭവത്തില്‍ അതിഥി തൊഴിലാളി കുടുംബത്തെ സംരക്ഷിക്കാന്‍ സാധിക്കാതെ പോയി. അതുകൊണ്ട് പരമാവധി ശിക്ഷ പ്രതിക്ക് നല്‍കണം. എന്റെ അടുത്ത് ആദ്യം എത്തുന്നവരുടെ വക്കാലത്ത് ഏറ്റെടുക്കുന്നതാണ് എന്റെ രീതി. അതു വാദിയും പ്രതിയുമാകാം. എന്നാല്‍, 80 ശതമാനം കേസുകളും പ്രതിഭാഗത്തുനിന്നുള്ളതാണ്. നീതിക്കു വേണ്ടി എന്നെ സമീപിക്കുന്ന ആദ്യത്തെ വ്യക്തിക്കൊപ്പം താനുണ്ടാകും. ആദ്യം സമീപിക്കുന്നത് വേട്ടക്കാരനാണെങ്കില്‍ വേട്ടക്കാരനൊപ്പം നിന്നേ മതിയാകൂ’, ആളൂർ പറയുന്നു.