ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് മിൽമ, കോടികളുടെ പദ്ധതികൾക്ക് തുടക്കം

ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി കോടികളുടെ പദ്ധതികൾക്ക് തുടക്കമിട്ട് മിൽമ. റിപ്പോർട്ടുകൾ പ്രകാരം, നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് പ്രോസസിംഗ് യൂണിയനായി തിരഞ്ഞെടുത്ത മിൽമ എറണാകുളം മേഖലാ യൂണിയൻ എട്ട് കോടി രൂപയുടെ പദ്ധതികളാണ് ആരംഭിച്ചിരിക്കുന്നത്. മേഖല യൂണിയനിലെ പ്ലാന്റുകളുടെ വികസനത്തിനായി മൂന്ന് കോടി രൂപ ഗ്രാൻഡും, അഞ്ച് കോടി രൂപയുടെ പലിശരഹിത വായ്പയുമാണ് ലഭ്യമാക്കുക.

20,000 ക്ഷീരകർഷകർക്ക് 10 ലിറ്ററിന്റെ സ്റ്റീൽ പാൽ കാനുകൾ നൽകുന്നതിനായി ഒരു കോടി രൂപ, ക്ഷീര കർഷകർക്ക് പരിശീലന പദ്ധതിക്ക് 1.21 കോടി രൂപ, കർഷകർക്ക് ആനുകൂല്യം നൽകുന്നതിന് 96 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക വിനിയോഗിക്കുന്നത്. കൂടാതെ, മാർക്കറ്റിംഗ് ശാക്തീകരണത്തിനായി 70 ലക്ഷം രൂപ, കോട്ടയം ഡയറിയുടെ വികസന പദ്ധതിക്കായി 3.25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.