പുതിയ ബൊലേറോ MaXX പിക്ക്-അപ്പ് പുറത്തിറക്കി മഹീന്ദ്ര

പുതിയ ബൊലേറോ MaXX പിക്ക്-അപ്പ് ശ്രേണി ഇന്ത്യയിൽ അവതരിപ്പിച്ച് മഹീന്ദ്ര. പുതിയ MaXX ശ്രേണിയിൽ സിറ്റി, എച്ച്ഡി മോഡൽ ലൈനുകൾ ഉൾപ്പെടുന്നു, ആകെ 12 വേരിയന്റുകളാണുള്ളത്. ബൊലേറോ MaXX സിറ്റി 1.3 LX CBC-യുടെ വില 7.85 ലക്ഷം രൂപയിൽ (എക്‌സ്-ഷോറൂം) ആരംഭിക്കുന്നു, ബൊലേറോ MaXX HD 2.0L LXന് 10.33 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വരെയാണ് വില.

പുതിയ മഹീന്ദ്ര ബൊലേറോ MaXX Pik-up എച്ച്ഡി അല്ലെങ്കിൽ ഹെവി ഡ്യൂട്ടി ശ്രേണി ഇന്റർ-സിറ്റി ഉപയോഗത്തിന് വേണ്ടിയുള്ളതാണ്, കൂടാതെ 5-സ്‌പീഡ് ഗിയർബോക്‌സുമായി ജോഡിയാക്കിയ 80 ബിഎച്ച്പിയും 220 എൻഎം ടോർക്കും നൽകുന്ന 2.5-ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനിലാണ് വരുന്നത്. ലോഡ് ചുമക്കുന്ന ഭാഗത്തിന്റെയും പേലോഡ് കപ്പാസിറ്റിയുടെയും വലുപ്പത്തിൽ വ്യത്യാസമുള്ള നാല് വേരിയന്റുകളുണ്ട്, HD 1.3, HD 1.7, HD 1.7L, HD2.0L എന്നിവയാണത്. എച്ച്‌ഡി 1.3ന് 1250 കിലോഗ്രാം പേലോഡ് ശേഷിയും 2765 എംഎം നീളവും 1800 എംഎം വീതിയും 650 എംഎം ഉയരവുമുള്ള കാർഗോ ബെഡുമുണ്ട്. എച്ച്‌ഡി 1.7നും ഇതേ കാർഗോ ബെഡ് ഉണ്ട്, എന്നാൽ ഉയർന്ന പേലോഡ് ശേഷി 1700 കിലോഗ്രാം ആണ്.

ബൊലേറോ MaXX Pik-Up HD 1.7L 3050mm നീളവും 1,800mm വീതിയും 650mm ഉയരവുമുള്ള ഒരു വലിയ കാർഗോ ബെഡുമായാണ് വരുന്നത്. HD 1.7Lന് 1700 കിലോഗ്രാം പേലോഡ് ശേഷിയുണ്ട്. ഉയർന്ന നിലവാരമുള്ള MaXX HD 2.0L, HD 1.7L ന്റെ അതേ ബെഡ് സൈസിലാണ് വരുന്നത്, എന്നാൽ 2,000 കിലോഗ്രാം പേലോഡ് ശേഷിയും വലിയ 16 ഇഞ്ച് ടയറുകളും ഉണ്ട്.

മഹീന്ദ്ര ബൊലേറോ MaXX HD രണ്ട് ട്രിം ഓപ്ഷനുകളിൽ വാഗ്‌ദാനം ചെയ്യുന്നു- LX, VXi. ഉയരം ക്രമീകരിക്കാവുന്ന സീറ്റുകൾ, കോർണറിംഗ് ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്‌റ്റർ, ഗോൾഡ് എക്സ്റ്റീരിയർ കളർ ഓപ്ഷൻ എന്നിവയുമായാണ് VXi വരുന്നത്. വാഹനം ട്രാക്ക് ചെയ്യാനും റൂട്ട് ആസൂത്രണം ചെയ്യാനും ജിയോ ഫെൻസിംഗ് ചെയ്യാനും വാഹനത്തിന്റെ ആരോഗ്യം നിരീക്ഷിക്കാനും ഉടമയെ അനുവദിക്കുന്ന iMAXX സാങ്കേതികവിദ്യയും ഈ വേരിയന്റിന് ലഭിക്കുന്നു.

മഹീന്ദ്ര ബൊലേറോ MaXX പിക്ക്-അപ്പ് സിറ്റി സവിശേഷതകൾ 

നഗരപ്രദേശങ്ങളിൽ ഉപയോഗിക്കാനുള്ളതാണ് സിറ്റി റേഞ്ച്. സിറ്റി 1.3, സിറ്റി 1.4, സിറ്റി 1.5 എന്നിങ്ങനെ മൂന്ന് വേരിയന്റുകളുണ്ട് ഇതിന്. അടിസ്ഥാന സിറ്റി 1.3 ന് 2500 എംഎം നീളവും 1700 എംഎം വീതിയും 458 എംഎം ഉയരവുമുള്ള ലോഡ് ബെഡും 1300 കിലോഗ്രാം പേലോഡ് ശേഷിയുമുണ്ട്. സിറ്റി 1.4, സിറ്റി 1.5 എന്നിവയ്ക്ക് 2640 എംഎം നീളവും 1700 വീതിയും 458 എംഎം ഉയരവുമുണ്ട്. സിറ്റി 1.4ന് 1400 കിലോഗ്രാം പേലോഡ് ശേഷിയുണ്ട്, സിറ്റി 1.5ന് 1,500 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. എഞ്ചിൻ അതേ 2.5 ലിറ്ററാണ്, എന്നാൽ 70 ബിഎച്ച്പിയിൽ കുറഞ്ഞ പവറും 200 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഒരു CNG വേരിയന്റും ഉണ്ട്, ബൊലേറോ MaXX സിറ്റിക്ക് 2500mm നീളമുള്ള ലോഡ് ബെഡ് ഉണ്ട്. ഇതിന് 1200 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്.

Mahindra Bolero MaXX Pik-Up City

മഹീന്ദ്ര ബൊലേറോ MaXX പിക്ക് അപ്പ് സിറ്റി സവിശേഷതകൾ:

Bolero MaXX Pik-Up സിറ്റി ശ്രേണിയും LX, VXi ട്രിമ്മുകളായി തിരിച്ചിരിക്കുന്നു. ഉയരം ക്രമീകരിക്കാവുന്ന സീറ്റുകൾ, കോർണറിങ് ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്‌റ്റർ, ഗോൾഡ് എക്‌സ്റ്റീരിയർ കളർ ഓപ്ഷൻ തുടങ്ങിയ സമാന ഫീച്ചറുകൾ VXi-ക്കും ലഭിക്കുന്നു.

മഹീന്ദ്ര ബൊലേറോ MaXX Pik-Up LX വിലകൾ (എക്‌സ്-ഷോറൂം)

ബൊലേറോ MaXX സിറ്റി 1.3 LX CBC – 7.85 ലക്ഷം രൂപ

ബൊലേറോ MaXX സിറ്റി 1.3 LX – 7.95 ലക്ഷം രൂപ

ബൊലേറോ MaXX സിറ്റി 1.4 LX CBC – 8.22 ലക്ഷം രൂപ

ബൊലേറോ MaXX സിറ്റി 1.4 LX – 8.34 ലക്ഷം രൂപ

ബൊലേറോ MaXX സിറ്റി 1.5 LX CBC – 8.22 ലക്ഷം രൂപ

ബൊലേറോ MaXX സിറ്റി 1.5 LX – 8.34 ലക്ഷം രൂപ

ബൊലേറോ MaXX സിറ്റി സിഎൻജി – 8.25 ലക്ഷം രൂപ

ബൊലേറോ MaXX HD 1.7 LX CBC – 9.26 ലക്ഷം രൂപ

ബൊലേറോ MaXX HD 1.7 LX – 9.53 ലക്ഷം രൂപ

ബൊലേറോ MaXX HD 1.7L LX – 9.83 ലക്ഷം രൂപ

ബൊലേറോ MaXX HD 2.0L LX CBC – 9.99 ലക്ഷം രൂപ

ബൊലേറോ MaXX HD 2.0L LX – 10.33 ലക്ഷം രൂപ