ഡി ​ഗിയയെ ഒഴിവാക്കാൻ യുണൈറ്റഡ്; നോട്ടമിട്ടിരിക്കുന്നത് സർപ്രൈസ് താരത്തെ

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം ​ഗോളിയായി ഡേവിഡ് ഡി ​ഗിയ അടുത്ത സീസണിൽ തുടരാൻ സാധ്യതയില്ല എന്ന് സൂചനകൾ. ഡി ​ഗിയയെ ഒഴിവാക്കാനുള്ള നീക്കങ്ങൾ ക്ലബ് സജീവമാക്കിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഡി ​ഗിയ ക്ലബിൽ തുടർന്നാലും ഫസ്റ്റ് ചോയിസ് ​ഗോളി ആകാനുള്ള സാധ്യതകൾ വിരളം.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം പുതിയൊരു ​ഗോൾകീപ്പറെ കൂടി യുണൈറ്റഡ് സൈൻ ചെയ്യും. പ്രീമിയർ ലീ​ഗ് ക്ലബ് തന്നെയായ ബ്രെന്റ്ഫോർഡ് വിടാനൊരുങ്ങുന്ന ഡേവിഡ് റായ, പോർട്ടോയുടെ ഡീ​ഗോ കോസ്റ്റ എന്നിവരുടെ പേരുകളാണ് നേരത്തെമുതൽ യുണൈറ്റഡുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ടിരുന്നത്. എന്നാലിപ്പോൾ ഒരു സർപ്രൈസ് പേര് കൂടി അഭ്യൂഹങ്ങളിൽ നിറയുന്നുണ്ട്.

സ്പാനിഷ് ക്ലബ് വലൻസിയയുടെ ​ഗോളി ജ്യോർജി മാമർദാഷ്‌വിലിയാണ് യുണൈറ്റഡിന്റെ റഡാറിലുള്ളതെന്നാണ് ​ഗിവ് മി സ്പോർട് റിപ്പോർട്ട് ചെയ്യുന്നത്. ജോർജിയൻ ​ഗോളിയായ ജ്യോർജി 2021 മുതൽ വലൻസിയയുടെ ഭാ​ഗമാണ്. അതേസമയം ജ്യോർജിക്കായി വലൻസിയ വൻതുക ആവശ്യപ്പെടുമെന്നാണ് സൂചന. ഏതാണ്ട് 50 ദശലക്ഷം യൂറോയാണ് താരത്തിന് വിലയിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.