എസി വാങ്ങിയതിന്റെ പണത്തെച്ചൊല്ലി തർക്കം : യുവാവിന്റെ തല ബിയർകുപ്പിക്ക് അടിച്ചു പൊട്ടിച്ചു
വണ്ണപ്പുറം: എസി വാങ്ങിയതിന്റെ പണത്തെച്ചൊല്ലി ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് ബിയർകുപ്പികൊണ്ട് യുവാവിന്റെ തല അടിച്ചു പൊട്ടിച്ചതായി പരാതി. വണ്ണപ്പുറം വെട്ടുകല്ലേൽ ജോബിൻ ജോർജിനാണ് ബിയർകുപ്പികൊണ്ട് തലയ്ക്കടിയേറ്റത്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ജോബിന്റെ സുഹൃത്തായ ഇല്ലിക്കൽ ലൈജുവാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം എസി വാങ്ങിയതിന്റെ ബാക്കി പണമായ 8,000 രൂപയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ എത്തിയതെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും കാളിയാർ എസ്എച്ച്ഒ എച്ച്.എൽ. ഹണി പറഞ്ഞു.