ആഭ്യന്തര സൂചികകൾക്ക് നിറം മങ്ങി, ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു

ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ ആരംഭിച്ച് വ്യാപാരം. ആഗോള വിപണിയിൽ നിലനിൽക്കുന്ന സമ്മർദ്ദങ്ങളാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ബിഎസ്ഇ സെൻസെക്സ് 79 പോയിന്റാണ് താഴ്ന്നത്. ഇതോടെ, സെൻസെക്സ് 59,647- ൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 21 പോയിന്റ് നഷ്ടത്തിൽ 17,638- ലാണ് വ്യാപാരം തുടങ്ങിയത്.

ടാറ്റ സ്റ്റീൽ, അദാനി എന്റർപ്രൈസസ്, ഐഷർ മോട്ടോഴ്സ്, എൽ ആൻഡ് ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലാണ്. അതേസമയം, ഇൻഫോസിസ്, ഒഎൻജിസി, നെസ്‌ലെ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ്, സൺ ഫർമ തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിലാണ്. അലോക് ഇൻഡസ്ട്രീസ്, ബനാറസ് ഹോട്ടൽസ്, സിറ്റാഡൽ റിയാൽറ്റി, ഐസിഐസിഐ സെക്യൂരിറ്റീസ്, ടാറ്റാ കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ കമ്പനികൾ മാർച്ച് പാദത്തിലെ പ്രവർത്തനഫലം ഇന്ന് പുറത്തുവിടുന്നതാണ്.