കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഇന്ന് കേരളത്തിലെത്തും. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന റബ്ബർ ആക്ട് രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാനായാണ് അദ്ദേഹം എത്തുന്നത്. 1947ല്‍ റബ്ബർ ആക്ട് രൂപവത്കരിച്ചതിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷമാണ് റബര്‍ബോര്‍ഡ് സംഘടിപ്പിക്കുന്നത്. രാജ്യത്തെ റബ്ബർ കൃഷിയും റബ്ബറുത്പന്ന നിര്‍മാണവും വികസിപ്പിക്കുന്നതിനുള്ള ബോര്‍ഡിന്റെ ശ്രമങ്ങളുടെ 75 വര്‍ഷത്തെ നേട്ടങ്ങളാണു വിവിധ പരിപാടികളോടെ ആഘോഷിക്കുന്നത്.
അതേസമയം സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് ബിജെപി നൽകിയ വാക്ക് പാലിക്കണമെന്നും റബ്ബറിന് കിലോയ്ക്ക് 300 രൂപയായി താങ്ങുവില പ്രഖ്യാപിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻഎംപി ആവശ്യപ്പെട്ടു.