പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്റർ: ആശംസയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഈസ്റ്റർ ആശംസകള്‍ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്ററെന്ന് അദ്ദേഹം ആശംസയില്‍ അറിയിച്ചു. ഒത്തൊരുമയോടെ ഈ ഈസ്റ്റർ ദിനം ആഘോഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്റർ. അപരനെ സ്നേഹിക്കുകയും അവന്റെ വേദനയിൽ സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിനുവേണ്ടിയുള്ള സമർപ്പണമാണ് ഈസ്റ്ററിന്റെ യഥാർത്ഥ സന്ദേശം.
സമാധാനവും സന്തോഷവും കളിയാടുന്ന നല്ല നാളെ സ്വപ്നം കാണാൻ ക്രിസ്തുവിന്റെ ത്യാഗസ്മരണ നമുക്ക് പ്രചോദനമാകുന്നു. ഒത്തൊരുമയോടെ ഈ ഈസ്റ്റർ ദിനം ആഘോഷിക്കാം. ഏവർക്കും സ്നേഹം നിറഞ്ഞ ഈസ്റ്റർ ആശംസകൾ’- അദ്ദേഹം വ്യക്തമാക്കി.