നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കും, പോണ്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണി: നിർമ്മാതാവിനെതിരെ പരാതി നൽകി സ്വസ്തിക

കൊൽക്കത്ത: ഭീഷണി സന്ദേശങ്ങൾ അയച്ചെന്ന് കാണിച്ച് നിര്‍മ്മാതാവിനെതിരെ പോലിസിൽ പരാതിയുമായി പ്രശസ്ത ബംഗാളി ചലച്ചിത്ര നടി സ്വസ്തിക മുഖർജി. ‘ഷിബ്പൂർ’ എന്ന ചിത്രത്തിന്‍റെ സഹ നിർമ്മാതാവിനും കൂട്ടാളികൾക്കും എതിരെയാണ് നടി പരാതി നൽകിയത്. ചിത്രത്തിന്‍റെ പ്രചാരണത്തില്‍ പങ്കെടുക്കുന്നില്ലെന്ന് ആരോപിച്ച് ഇവര്‍ നിരന്തരം വ്യാജ പ്രചാരണം നടത്തുകയാണെന്നും സ്വസ്തിക ആരോപിച്ചു.

സിനിമയുടെ പ്രമോഷനുകളില്‍ പങ്കെടുക്കണം എന്ന് കരാറില്‍ ഇല്ലെന്നും അതിന് വേണ്ട പ്രതിഫലം തന്നിരുന്നില്ലെന്നും സ്വസ്തിക പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തനിക്കെതിരെ ഭീഷണി വര്‍ധിച്ചത് എന്ന് നടി വ്യക്തമാക്കി. സ്വസ്തികയുടെ ഇമെയിൽ ഐഡി നിര്‍മ്മാതാവ് മറ്റ് പലർക്കും പങ്കുവെച്ചു. അവര്‍ വഴി നടിയുടെ നഗ്ന ചിത്രങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുമെന്നും, പോണ്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുമെന്നും, നടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായി സ്വസ്തിക പരാതിയിൽ പറയുന്നു.