രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഒരു വലിയ ഇടവേളയ്ക്ക് ശേഷം 5000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,335 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സജീവമായ കേസുകളുടെ എണ്ണം 25,000 കടന്നു. നിലവില്‍ 25,587 സജീവ കേസുകളുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.32% ആണ്.