ലൈഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ലൈഫ് മിഷൻ അഴിമതിക്കേസിൽ പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ലൈഫ് മിഷൻ കേസിലെ കള്ളപ്പണ ഇടപാട് സ്പോൺസേ‍ർഡ് തീവ്രവാദമാണെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് ഇന്നലെ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. ശിവശങ്കറാണ് ഇതിൻറെ സൂത്രധാരനെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിക്കുകയുണ്ടായി. എന്നാൽ സ്വപ്നയുടെ ലോക്കറിൽ നിന്ന് കിട്ടിയ പണത്തിൻറെ പേരിൽ രണ്ട് കേസുകൾ എങ്ങനെ എടുക്കുമെന്ന് കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ശിവശങ്കറിൻറെ അഭിഭാഷകൻറെ സൗകര്യം പരിഗണിച്ചാണ് കേസിൻറെ തുടർവാദം ഇന്നത്തേക്ക് മാറ്റിയത്.

സ്‌കൂൾ വിദ്യാർത്ഥിനിയ്ക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽയ ഓർക്കാട്ടേരി സ്വദേശി ബാലകൃഷ്ണനെയാണ് പോക്‌സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്. ചോമ്പാല പോലീസിന്റേതാണ് നടപടി.

സ്‌കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് വാട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് കുട്ടി ഈ വിവരം സുഹൃത്തുക്കളോടും രക്ഷിതാക്കളോടും പറഞ്ഞത്. തന്റെ മകൾ പി.ജിയ്ക്കും മകൻ എസ്എസ്എൽസിക്കും പഠിക്കുകയാണെന്ന് പറഞ്ഞായിരുന്നു ബാലകൃഷ്ണൻ പെൺകുട്ടിയുമായി ചാറ്റ് ആരംഭിച്ചത്.

ഇതിന് ശേഷം പെൺകുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. നമ്മൾ സംസാരിക്കുന്നത് ആരോടും പറയരുതെന്നും ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നു.

പരീക്ഷയ്ക്കിടെ തനിച്ച് മുറിയിൽ എത്തി കാണാൻ ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നു എന്നും വിവരമുണ്ട്. എന്നാൽ പെൺകുട്ടി മുറിയിൽ പോയില്ല, തുടർന്ന് എന്താണ് വരാതിരുന്നത് എന്നും, കോപ്പി അടിച്ചെന്ന് റിപ്പോർട്ട് ചെയ്യട്ടേയെന്നും ഇയാൾ ചോദിക്കുന്നുണ്ട്.

കുട്ടിയ്ക്ക് നല്ല ക്ഷീണമുണ്ടെന്നും തന്നെ കണ്ടാൽ പരിഹാരം കിട്ടുമെന്നും ഇയാൾ സന്ദേശത്തിൽ പറയുന്നു. ഉടനെ പെൺകുട്ടി വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കളുടെ നിർദ്ദേശ പ്രകാരം പെൺകുട്ടി പോലീസിൽ പരാതി നൽകി. പിന്നാലെ പോലീസ് ബാലകൃഷ്ണനെ അറസ്റ്റ് ചെയ്യുകയായിരുന്നു.