പ്രമുഖ ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഏറ്റവും പുതിയ സൂപ്പർ ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ആർ18 ട്രാൻസ്കോണ്ടിനെന്റൽ സൂപ്പർ ബൈക്കാണ് ഇന്ത്യൻ വിപണി കീഴടക്കാൻ എത്തിയിട്ടുള്ളത്. ആകർഷകമായ ടൂറർ രൂപകൽപ്പന, ബിഗ് ബോക്സ് എൻജിൻ, ഉന്നത സാങ്കേതിക നിലവാരം, മികച്ച റൈഡിംഗ് പൊസിഷൻ എന്നിവ കാഴ്ചവെയ്ക്കുന്നുണ്ട്.
പ്രധാനമായും അഞ്ച് നിറഭേദങ്ങളിലാണ് ഇവ വിപണിയിലെത്തിയിരിക്കുന്നത്. ബ്ലാക്ക് സ്റ്റോം മെറ്റാലിക്, ഗ്രാവിറ്റി ബ്ലൂ മെറ്റാലിക്, മൻഹാട്ടൻ മെറ്റാലിക് ബ്ലാക്ക്, ഓപ്ഷൻ 719 മിനറൽ വൈറ്റ് മെറ്റാലിക്, ഓപ്ഷൻ 719 ഗാലക്സി ഡസ്റ്റ് മെറ്റാലിക്/ ടൈറ്റാൻ സിൽവർ 2 മെറ്റാലിക് എന്നിങ്ങനെയാണ് നിറഭേദങ്ങൾ. 91 എച്ച്പി കരുത്തുള്ള 1802 സിസി എൻജിനാണ് നൽകിയിട്ടുള്ളത്. ആറ് ഗിയറുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. റെയിൻ, റോക്ക്, റോൾ എന്നിങ്ങനെയാണ് റൈഡിംഗ് മൊഡ്യൂളുകൾ. ആർ18 ട്രാൻസ്കോണ്ടിനെന്റൽ ബൈക്കുകളുടെ ഇന്ത്യൻ വിപണി വില 31 ലക്ഷം രൂപയാണ്.