IQOO Z7 വിപണിയിലെത്തി, പ്രധാന സവിശേഷതകൾ ഇവയാണ്

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐക്യൂ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു. IQOO Z7 സ്മാർട്ട്ഫോണാണ് ഇപ്പോൾ ആഗോള വിപണിയിൽ തരംഗമായിരിക്കുന്നത്. കിടിലൻ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ ഹാൻഡ്സെറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. IQOO Z7- യുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് അറിയാം.

6.38 ഇഞ്ച് ഐപിഎസ് എൽസിഡി പാനലോടുകൂടിയ ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും, 412 പിപിഐ പിക്സൽ ഡെൻസിറ്റിയും നൽകിയിട്ടുണ്ട്. ക്വാൽകം സ്നാപ്ഡ്രാഗൺ 780ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

64 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4,500 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 173 ഗ്രാം മാത്രമാണ് ഈ ഹാൻഡ്സെറ്റിന്റെ ഭാരം. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന IQOO Z7 സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ വിപണി വില 18,999 രൂപ മുതലാണ് ആരംഭിക്കുന്നത്.