കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. പരിശീലന പറക്കലിനിടെയാണ് സംഭവം. സംഭവ സമയത്ത് മൂന്ന് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. ഉച്ചയ്ക്ക് 12.25ന് ആയിരുന്നു അപകടം.
പരിശീലന പറക്കലിനായി ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. എന്നാൽ അപകട കാരണം വ്യക്തമല്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ റണ്‍വേ താല്‍കാലികമായി അടച്ചു. ഹെലികോപ്റ്റര്‍ നീക്കിയ ശേഷം റണ്‍വേ തുറക്കാനാണ് തീരുമാനം. കൊച്ചിയിലേക്ക് എത്തിക്കൊണ്ടിരുന്ന വിമാനങ്ങളിൽ ചിലത് മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ല.
.