ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ മാരുതി സുസുക്കിയുടെ ബ്രെസ സിഎൻജി എഡിഷൻ അവതരിപ്പിച്ചു. ഇതോടെ, സിഎൻജി കരുത്ത് ലഭിക്കുന്ന വിപണിയിലെ ആദ്യത്തെ സബ്- കോംപാക്ട് എസ്യുവി എന്ന സവിശേഷതയും ബ്രെസ സ്വന്തമാക്കിയിരിക്കുകയാണ്. ഒരു കിലോ ഇന്ധനത്തിന് ഏകദേശം 25.51 കിലോമീറ്റർ മൈലേജ് വരെയാണ് ബ്രെസ സിഎൻജി വാഗ്ദാനം ചെയ്യുന്നത്.
പ്രധാനമായും LXi, VXi, ZXi, ZXi ഡ്യുവൽ ടോൺ എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് ഇവ എത്തുന്നത്. ഇലക്ട്രോണിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കീലെസ് പുഷ് സ്റ്റാർട്ട് എന്നിവർക്കുള്ള സ്റ്റാർട്ട്പ്ലേ പ്രോ ഇൻഫോർടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ ഈ വേരിയന്റുകളിൽ ബ്രെസ വാഗ്ദാനം ചെയ്യുന്നുണ്ട്. അടിസ്ഥാന LXi വേരിയന്റിന് 9.14 ലക്ഷം രൂപയും, ഏറ്റവും ഉയർന്ന ZXi ഡ്യുവൽ ടോൺ വേരിയന്റിന് 12.05 ലക്ഷം രൂപയുമാണ് വില.