ഇന്ത്യൻ വിപണി കീഴടക്കാൻ ബജാജ് പൾസറിന്റെ ഏറ്റവും പുതിയ രണ്ട് മോഡൽ പതിപ്പുകൾ എത്തി. ബജാജ് ഓട്ടോ പൾസർ NS200, NS160 എന്നിവയുടെ 2023 പതിപ്പുകളാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് മോട്ടോർസൈക്കിളുകളുടെയും മുൻവശത്ത് 33 എംഎം അപ്- സൈഡ് ഡൗൺ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, ഡിസ്പ്ലേ കൺട്രോളറിൽ ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഡിസ്റ്റന്റ് ടീം എംപ്റ്റീ റീഡൗട്ട് എന്നീ സവിശേഷതകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
മുൻ പതിപ്പുകളെ അപേക്ഷിച്ച് ഇത്തവണ രണ്ട് മോഡലിന്റെയും വില ബജാജ് വർദ്ധിപ്പിച്ചിട്ടുണ്ട്. NS200 മോഡലിന് 7000 രൂപയും, NS160 മോഡലിന് 10,000 രൂപയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ, NS200 മോഡലിന് 1.47 ലക്ഷം രൂപയും, NS160 മോഡലിന് 1.37 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.