വെള്ളറട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. വേങ്കോട് സ്വദേശി സുജിന്‍ (29)ആണ് അറസ്റ്റിലായത്. വെള്ളറട പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൂലി തൊഴിലാളിയായ സുജിന്‍ പണിക്കുപോയ വീട്ടിലെ കുട്ടിയെയാണ് പീഡനത്തിനിരയാക്കിയത്. രക്ഷകര്‍ത്താക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു സംഭവം. തുടർന്ന്, വൈകുന്നേരം കുട്ടി അമ്മൂമ്മയോടു വിവരം പറയുക ആയിരുന്നു.
വെള്ളറട പൊലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് ചെയ്തത്. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മൃദുല്‍ കുമാര്‍, സബ് ഇന്‍സ്പക്ടര്‍ ആന്റണി ജോസഫ് നെറ്റോ എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.