സെക്കന്തരാബാദ്: സെക്കന്തരാബാദിൽ കെട്ടിടത്തിന് തീപിടിച്ച് നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് മരണം. വാണിജ്യ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്വപ്നലോക് കോംപ്ലക്സിൽ ആണ് തീപിടിച്ചത്.
ശിവ, പ്രശാന്ത്, ശ്രാവണി, വെണ്ണേല, ത്രിവേണി, പ്രമീള എന്നിവരാണ് മരിച്ചത്. പുക ശ്വസിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. എന്നാൽ കൃത്യമായ കാരണം അറിയണമെങ്കിൽ അന്വേഷണത്തിന് ശേഷമേ പറയാൻ കഴിയൂ എന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തെലങ്കാനയിലെ വാറങ്കൽ, ഖമ്മം ജില്ലയിലുള്ളവരാണ് മരിച്ചവർ. വിവിധ ആശുപത്രികളിലായി നിരവധി പേരാണ് ചികിത്സയിലുളളത്.