പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. കൊടുവായൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഷാജി മാത്യൂസാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.
ഇന്നലെ വൈകീട്ട് എഴരയോടെ പണം വാങ്ങുമ്പോഴാണ് വിജിലൻസ് ഇയാളെ പിടികൂടിയത്. മുറുക്ക് കമ്പനിക്ക് ഹെൽത്ത് കാർഡ് നൽകാനാണ് പണം വാങ്ങിയത്. ആദ്യം 10,000 രൂപ വാങ്ങി. പിന്നീട് വീണ്ടും തുക അവശ്യപ്പെടുകയും ചെയ്തതോടെ അപേക്ഷകൻ വിജിലൻസിനെ അറിയിക്കുകയായിരുന്നു. പരിശോധന കൂടാതെ വിതരണം ചെയ്ത 18 ഹെൽത്ത് കാർഡുകളും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.