തെലങ്കാന: ലോക വനിതാ ദിനത്തില്‍ വനിതാ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ.
ഇത് സംബന്ധിച്ച് ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗം പുറത്തിറക്കിയ ഉത്തരവിൽ ചീഫ് സെക്രട്ടറി എ ശാന്തി കുമാരി ഒപ്പുവച്ചു. സർക്കാർ മേഖലകളിലും സ്വകാര്യം മേഖലകളിലും പ്രവർത്തിക്കുന്ന സ്ത്രീകൾക്കായാണ് അവധി.
ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികൾക്കാണ് തെലങ്കാന സർക്കാർ തുടക്കം കുറിക്കുന്നത്. നഗര-ഗ്രാമ-തദ്ദേശ മേഖലകളിലെ വനിതാ ജനപ്രതിനിധികളെയും സ്വയം സഹായ സംഘങ്ങളിലേയും വിവിധ എൻജിഒകളിലേയും സ്ത്രീകളുടെ പങ്കാളിത്തം പരിപാടിയിൽ ഉറപ്പ് വരുത്തും.