റിയാദ്: നാലു സ്ഥലങ്ങളിലേക്കുള്ള പുതിയ വിമാന സർവ്വീസ് പ്രഖ്യാപിച്ച് ഫ്ളൈ ദുബായ്. സൗദി അറേബ്യയിലെ നാല് ഇടങ്ങളിലേക്കാണ് ഫ്ളൈ ദുബായ് പുതിയതായി വിമാനസർവ്വീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചത്. വാർത്താക്കുറിപ്പിലൂടെയാണ് ഫ്ളൈ ദുബായ് ഇക്കാര്യം വ്യക്തമാക്കിയത്. നിയോം, നജ്റാൻ, ഖൈസുമാഹ്, ജിസാൻ എന്നിവിടങ്ങളിലേക്കാണ് പുതിയ വിമാന സർവ്വീസുകൾ ആരംഭിക്കുന്നത്.
ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നാണ് സർവ്വീസുകൾ. നിയോമിലേക്ക് മാർച്ച് 16 മുതൽ ആഴ്ചയിൽ രണ്ട് സർവ്വീസുകൾ നടത്തും. നജ്റാനിലേക്ക് മാർച്ച് 18 മുതൽ ആഴ്ചയിൽ മൂന്ന് സർവ്വീസുകളും ഖൈസുമാഹിലേക്ക് മാർച്ച് 21 മുതൽ ആഴ്ചയിൽ രണ്ട് സർവ്വീസുകളും ജിസാനിൽ ഏപ്രിൽ 26 മുതൽ ആഴ്ചയിൽ നാല് സർവ്വീസുകളുമാണ് നടക്കുക.