ആദിവാസിയുവാവ് വിശ്വനാഥന്റെ മരണം കാര്യക്ഷമമായി അന്വേഷിക്കും, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കും: മന്ത്രി കെ രാധാകൃഷ്ണന്
തിരുവനന്തപുരം: കോഴിക്കോട് ആദിവാസി യുവാവ് വിശ്വനാഥന് മരിച്ച സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമായി നടത്തുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്. തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് തീര്‍ത്ത് പറയാനാകില്ല എന്നും സമൂഹത്തിന്റെ ധാരണയാണ് മാറ്റേണ്ടതെന്നും നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മന്ത്രി പറഞ്ഞു. ആദിവാസികള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഗൗരവതരമായി കാണുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.