ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; നാലു ഭീകരവാദികളെ വധിച്ച് സുരക്ഷാസേനേ

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ടിടത്ത് സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടി. ദ്രാച്ച്, മുലൂ എന്നിവിടങ്ങളിലാണ് പുലർച്ചയോടെ ഏറ്റുമുട്ടൽ തുടങ്ങിയത്. ദ്രാച്ചിലിലെ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചു. ജെയ്ഷെ മുഹമ്മദ് സംഘടനയില്‍ പെട്ടവരാണ് കൊല്ലപ്പെട്ടവരില്‍ മൂന്ന് തീവ്രവാദികളും.

ദ്രാച് മേഖലയില്‍ കൊല്ലപ്പെട്ട രണ്ടു ഭീകരവാദികളില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹനാന്‍ ബിന്‍ യാക്കൂബ്, ജംഷീദ് എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. രണ്ടാമത്തെ ഏറ്റുമുട്ടല്‍ ഇന്ന് രാവിലെ മൂലു മേഖലയിലാണ് നടന്നത്. ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ള ഒരു ഭീകരവാദിയാണ് ഇവിടെ കൊല്ലപ്പെട്ടത്.

പുൽവാമയിൽ ഈ മാസം രണ്ടിന് സ്പെഷൽ പൊലീസ് ഉദ്യോഗസ്ഥൻ ജാവദ് ധർ കൊല്ലപ്പെട്ട കേസിൽ ഉൾപ്പെട്ടവരാണ് ഹനാന്‍ ബിന്‍ യാക്കൂബ്, ജംഷീദ് എന്നിവർ. സെപ്റ്റംബർ 24ന് അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലും ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.