അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതികൾ നൽകിയ ഹർജിയിൽ ഇന്ന് വിധി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ സിംഗിൾ ബെഞ്ച് ആണ് വിധി പറയുക. ജാമ്യം റദ്ദാക്കിയ വിചാരണ കോടതി വിധിയ്ക്കെതിരെ 12 പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സാക്ഷികളെ സ്വാധീനിക്കുന്നു എന്ന് കണ്ടെത്തിയതാണ് ഇവരുടെ ജാമ്യം മണ്ണാർക്കാട് പട്ടിക ജാതി/പട്ടികവർഗ്ഗ പ്രത്യേക കോടതി റദ്ദാക്കിയത്. നേരത്തെ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നായിരുന്നു പ്രതികളുടെ വാദം. വാദത്തിനിടെ മധു വധക്കേസുമായി ബന്ധപ്പെട്ട രേഖകൾ വിചാരണ കോടതിയിൽ നിന്ന് ഹൈക്കോടതി വിളിച്ചു വരുത്തിയിരുന്നു.