തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി ഓണാഘോഷം മഴയിൽ മുങ്ങാൻ സാധ്യത. മധ്യ-തെക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ കനത്ത മഴുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ ഏഴിന് അതായത് ഉത്രാട നാളിൽ എട്ട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, എറണാകുളം, ഇടുക്കി കോഴിക്കോട്, തൃശ്ശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
തിരുവോണ ദിനത്തിൽ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അതിതീവ്രമഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മലയോരമേഖലയിലടക്കം അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കോമറിൻ തീരത്തെ ചക്രവാതച്ചുഴിയും പടിഞ്ഞാറൻ കാറ്റുമാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ കാരണം.