സിവിക് ചന്ദ്രന് മുൻകൂർ ജാമ്യമനുവദിച്ച വിധിയിലെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്സ് (എൻഎംസി)
കൊച്ചി : ബിക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചത് ഗുജറാത്ത് സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ബി.ജെ.പിയുടെ സ്ത്രീ വിരുദ്ധ നയം വെളിവാക്കുന്നതാണെന്നും സ്ത്രീ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ . നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അനിതാ കുന്നത്ത് അധ്യക്ഷത വഹിച്ച എൻ.എം.സി സംസ്ഥാന ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈംഗിക അതിക്രമ കേസിൽ പൊതുപ്രവർത്തകൻ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള കോടതി ഉത്തരവിലെ വാദിയായ പെൺകുട്ടിക്കെതിരെയുള്ള പരാമർശം സംസ്കാര ശൂന്യവും അപലപനീയവുമാണെന്ന് നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി.
ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രങ്ങളാണ് പെൺകുട്ടി ധരിച്ചിരുന്നത് എന്നും അതിനാൽ സെക്ഷൻ 354 (A) പ്രകാരമുള്ള കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ല എന്നുമുള്ള പരാമർശങ്ങൾ പരാതിക്കാരിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതു