കനത്ത മഴ; നിരവധി ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ 60 സെന്റീമീറ്റർ വീതം ഉയർത്തി. മണിയാർ ഡാമിന്റെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. പേപ്പാറ ഡാമിന്റെ ഷട്ടറുകളും ഇനിയും ഉയർത്തും. നിലവിൽ ഇത് 80 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്.
7.5 സെന്റീമീറ്റർ വീതം നാല് ഷട്ടറുകൾ ഉടൻ തുറക്കുമെന്നും 10 സെന്റീമീറ്റർ വീതം 4.00 മണിക്ക് തുറക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. നെയ്യാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. നിലവിൽ ഇത് 45 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്. ആകെ 75 സെന്റീമീറ്റർ) കൂടി വർധിപ്പിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെയാണ് അവധി. ജില്ലാ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.